Thu, 17 July 2025
ad

ADVERTISEMENT

Filter By Tag : Land Slide

കു​റ്റ്യാ​ടി ചു​ര​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യ്ക്കി​ടെ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി ചു​രം പ​ത്താം വ​ള​വി​ൽ മ​ണ്ണി​ടി​ഞ്ഞു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര തൃ​ക്ക​ന്തോ​ട് വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. ക​ട​ന്ത​റ പു​ഴ​യി​ലും തൊ​ട്ടി​ൽ​പാ​ലം പു​ഴ​യി​ലും മ​ല​വെ​ള്ള​പാ​ച്ചി​ൽ ഉ​ണ്ടാ​യി.

കാ​ഞ്ഞി​രോ​ട് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു.​ചോ​യ്ച്ചു​ണ്ടി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​പാ​മ്പ​ങ്ങോ​ട് മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ നെ​ല്ലി​ക്കു​ന്നി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

Up